സാമൂഹ്യ ശാസ്ത്ര അദ്ധ്യാപക കൂടായ്മ2017-18
പരപ്പനങ്ങാടി ബി.ആർ.സി സാമൂഹ്യ
ശാസ്ത്ര അദ്ധ്യാപക കൂടായ്മ 2017 നവംബർ 19 ഞായർ നടന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള
ബന്ധത്തിലൂടെ സമൂഹത്തിന്റെ വികാസപരിണാമങ്ങൾ സാദ്ധ്യമാകുന്നു എന്നറിയുവാനും
സമൂഹത്തെ മെച്ചപ്പെടുത്താനുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിച്ചറിഞ്ഞ്
പ്രവർത്തിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന്റെ ലക്ഷ്യമാണ്.
എന്തു പഠിക്കണം എന്നതുപോലെ പ്രധാനമാണ് എങ്ങനെ പഠിക്കണം എന്നത്. അതു കൊണ്ട്തന്നെ
സാമൂഹ്യ ശാസ്ത്ര പഠനത്തിൽ ഉള്ളടക്കത്തിനും പ്രക്രിയയ്ക്കും തുല്യ പ്രാധാന്യമുണ്ട്.
കുട്ടികൾ പഠന നേട്ടങ്ങളുടെ ഉടമകളാകണമെങ്കിൽ ഉള്ളടക്കവും പ്രക്രിയയും തുല്യ പ്രാധാന്യമുണ്ട്.സാമൂഹ്യ ശാസ്ത പഠനത്തിലെ കാഠിന്യമേഖലകൾ കണ്ടെത്തി
പരിഹരിക്കുന്നതിനും ഉചിതമായ പാനോപകരണങ്ങൾ രൂപപ്പെടുത്തുന്നതിനും അധ്യാപകർക്ക്
പിന്തുണ നൽകുകയും ഗവേഷണാത്മക - അധ്യാപനം പ്രോത്സാഹിപ്പിക്കുകയുമാവണം സാമൂഹ്യ
ശാസ്ത്ര അധ്യാപക കൂട്ടായ്മ ലക്ഷ്യമിടുന്നത്.
സാമൂഹ്യ ശാസ്ത്ര അദ്ധ്യാപക കൂടായ്മ 2017 കൈറ്റ് മലപ്പുറം കോ-ഓർഡിനേറ്റർ റഷീദ്.ടി.കെ
ഉദ്ഘാടനം ചെയ്തു.ബി.പി.ഒ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രെയിനർ റിയോണ്‍ ആന്റണി.എന്‍
സ്വാഗതം ആശംസിച്ചു.സബ് ജില്ലയിലെ 51 സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകർ പങ്കെടുത്തു,
മൂന്ന സെക്ഷനുകള്‍ നടന്നു
സെക്ഷന്‍-1
അവസ്ഥാ പഠനം-അവധിക്കാല
പരിശീലനത്തിലും തുടർന്നു വന്ന ക്ലസ്റ്റർ പരിശീലനങ്ങളിലും സാമൂഹ പഠനത്തിലും നടത്തിയ പ്രയോഗ
സാധ്യതയുടെ കണ്ടെത്തലുകള്‍.
സെക്ഷന്‍-2
എല്ലാ കുട്ടികൾക്കും പഠന നേട്ടം ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങൾ
ആവിഷ്കരിക്കുന്നതിനും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അധികവിഭവ സമാഹരണം
നടത്തുന്നതിനും അധ്യാപകരെ പ്രാപ്തരാക്കുക.
സെക്ഷന്‍-3
സാമൂഹ്യ
ശാസ്ത്ര പഠനത്തിലെ പ്രക്രിയാശേഷികളുടെ ( നിരീക്ഷണം, വിശകലനം, വ്യാഖ്യാനം, നിഗമന രൂപികരണം ) വികാസത്തിന് അനുയോജ്യമായ പാനോപകരണങ്ങൾ
വികസിപ്പിച്ച് ക്ലാസിൽ പ്രയോഗിക്കുന്നതിനുള്ള ധാരണ വികസിപ്പിക്കുന്നതിന്
വിവിധ സെക്ഷനുകള്‍ വേങ്ങര ബി.ആര്.സി ട്രെയിനർ രാജന്.പി.കൈറ്റ് മാസ്റ്റർ ട്രെയിനർ
റിയോണ്‍ ആന്റണി.എന്‍ എന്നിവര്‍ നയിച്ചു.
പഠനോപകരണ നിർമ്മാണവും അതിന്റെ ക്ലാസ്സ് റൂം സാധ്യതകളും ചർച്ച
ചെയ്തു.പരപ്പനങ്ങാടി എ.ഇ.ഒ ബാലഗംഗാധരന്‍ .വി.കെ കൂടായ്മയില് സംബന്ധിച്ചു.