9 January 2019

HELLO ENGLISH THEATRE CAMP (2019 JAN 5,6 AT AMLPS KALATHINGALPPARA )


ഹലോ ഇംഗ്ലീഷ് തിയേറ്റർ വർക്ക്ഷോപ്പ് എൽ.പി തലം
എ.എം.എൽ.പി.എസ്. കളത്തിങ്ങൽപ്പാറ
( SCHOOL CODE:19411
UDISE CODE:32051200514 )
    ഇംഗ്ലീഷ് ഭാഷയിലെ അടിസ്ഥാന ശേഷികള് വികസിപ്പിക്കുന്നതിനായി പരപ്പനങ്ങാടി ബി.ആർ.സി. എൽ.പി. വിദ്യാർത്ഥികള്ക്കായി സംഘടിപ്പിച്ച ഹലോ ഇംഗ്ലീഷ് ക്രീയേറ്റീവ് തിയേറ്റർ വർക്ക്ഷോപ്പ് 05/01/2019, 06/01/2019 എന്നീ തിയ്യതികളിൽ കളത്തിങ്ങൽപ്പാറ എ.എം.എൽ.പി.എസ്.ൽ വച്ച് നടക്കുകയുണ്ടായി. മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. അൻവർ സാദത്ത് ശില്പതല ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ബി.ആർ.സി. അക്കാദമിക് കോ- ഓർഡിനേറ്റർ പി. നിഷ, രാംദാസ് മാസ്റ്റർ, നിസാർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.3,4 ക്ലാസ്സുകളിലെ 40 കുട്ടികളാണ് ശില്പശാലയിൽ പങ്കെടുത്തത്. വിവിധ വിദ്യാലയങ്ങളിലെ 20 അധ്യാപകർ പങ്കെടുക്കുകയുണ്ടായി. ഇംഗ്ലീഷിൽ ആശയ വിനിമയം നടതതുന്നതിനുള്ള നിരവധി അവസരങ്ങള് കുട്ടികള്ക്ക് ലഭിക്കുകയുണ്ടായി.
    സമാപനസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഷരീഫ കുട്ടശ്ശേരി, സ്ഥിര സമിതി അധ്യക്ഷൻ എം.എ. അസീസ്, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സണ്. സുബൈദ, വാർഡ് മെന്പർ. സി.പി. സക്കീന, ബി.പി.ഒ. കെ.പി. വിജയകുമാർ, എച്ച്.എം. ഷാജി. പി. സ്കൂള് മാനേജർ ആയിഷാ ബീവി എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്ക്കും സർട്ടിഫിക്കറ്റുകള് വിതരണം ചെയ്തു.