21 November 2017

സാമൂഹ്യ ശാസ്ത്ര അദ്ധ്യാപക കൂടായ്മ2017-18
പരപ്പനങ്ങാടി ബി.ആർ.സി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപക കൂടായ്മ 2017 നവംബർ 19 ഞായർ നടന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിലൂടെ സമൂഹത്തിന്റെ വികാസപരിണാമങ്ങൾ സാദ്ധ്യമാകുന്നു എന്നറിയുവാനും സമൂഹത്തെ മെച്ചപ്പെടുത്താനുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിച്ചറിഞ്ഞ് പ്രവർത്തിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന്റെ ലക്ഷ്യമാണ്. എന്തു പഠിക്കണം എന്നതുപോലെ പ്രധാനമാണ് എങ്ങനെ പഠിക്കണം എന്നത്. അതു കൊണ്ട്തന്നെ സാമൂഹ്യ ശാസ്ത്ര പഠനത്തിൽ ഉള്ളടക്കത്തിനും പ്രക്രിയയ്ക്കും തുല്യ പ്രാധാന്യമുണ്ട്. കുട്ടികൾ പഠന നേട്ടങ്ങളുടെ ഉടമകളാകണമെങ്കിൽ ഉള്ളടക്കവും പ്രക്രിയയും തുല്യ പ്രാധാന്യമുണ്ട്.സാമൂഹ്യ ശാസ്ത പഠനത്തിലെ കാഠിന്യമേഖലകൾ കണ്ടെത്തി പരിഹരിക്കുന്നതിനും ഉചിതമായ പാനോപകരണങ്ങൾ രൂപപ്പെടുത്തുന്നതിനും അധ്യാപകർക്ക് പിന്തുണ നൽകുകയും ഗവേഷണാത്മക - അധ്യാപനം പ്രോത്സാഹിപ്പിക്കുകയുമാവണം സാമൂഹ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മ ലക്ഷ്യമിടുന്നത്.

സാമൂഹ്യ ശാസ്ത്ര അദ്ധ്യാപക കൂടായ്മ 2017 കൈറ്റ് മലപ്പുറം കോ-ഓർഡിനേറ്റർ റഷീദ്.ടി.കെ ഉദ്ഘാടനം ചെയ്തു.ബി.പി.ഒ അദ്ധ്യക്ഷത വഹിച്ച ചടങ്ങില് ട്രെയിനർ റിയോണ് ആന്റണി.എന് സ്വാഗതം ആശംസിച്ചു.സബ് ജില്ലയിലെ 51 സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകർ പങ്കെടുത്തു,
മൂന്ന സെക്ഷനുകള് നടന്നു
സെക്ഷന്-1
അവസ്ഥാ പഠനം-അവധിക്കാല പരിശീലനത്തിലും തുടർന്നു വന്ന ക്ലസ്റ്റർ പരിശീലനങ്ങളിലും സാമൂഹ പഠനത്തിലും നടത്തിയ പ്രയോഗ സാധ്യതയുടെ കണ്ടെത്തലുകള്.
സെക്ഷന്-2
എല്ലാ കുട്ടികൾക്കും പഠന നേട്ടം ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അധികവിഭവ സമാഹരണം നടത്തുന്നതിനും അധ്യാപകരെ പ്രാപ്തരാക്കുക.

സെക്ഷന്-3

സാമൂഹ്യ ശാസ്ത്ര പഠനത്തിലെ പ്രക്രിയാശേഷികളുടെ ( നിരീക്ഷണം, വിശകലനം, വ്യാഖ്യാനം, നിഗമന രൂപികരണം ) വികാസത്തിന് അനുയോജ്യമായ പാനോപകരണങ്ങൾ വികസിപ്പിച്ച് ക്ലാസിൽ പ്രയോഗിക്കുന്നതിനുള്ള ധാരണ വികസിപ്പിക്കുന്നതിന്

വിവിധ സെക്ഷനുകള് വേങ്ങര ബി.ആര്.സി ട്രെയിനർ രാജന്.പി.കൈറ്റ് മാസ്റ്റർ ട്രെയിനർ റിയോണ് ആന്റണി.എന്  എന്നിവര് നയിച്ചു.
പഠനോപകരണ നിർമ്മാണവും അതിന്റെ ക്ലാസ്സ് റൂം സാധ്യതകളും ചർച്ച ചെയ്തു.പരപ്പനങ്ങാടി എ.ഇ.ഒ ബാലഗംഗാധരന് .വി.കെ കൂടായ്മയില് സംബന്ധിച്ചു.










7 November 2017


ശാസ്ത്രോൽസവം

(OUPS TIRURANGADI,AUPS CHIRAMANGALAM,AUPS VELIMUKKU,AUPS  KODAKKAD,AMMAMAUPS CHELUPADAM [28/10/2017,29/20/2017,5/11/2017,4/11/2017])


    ""ശാസ്ത്രം സുസ്ഥിര വികസനത്തിന്"" എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം എസ്.എസ്.എ. നടപ്പിലാക്കിയ ശാത്രോൽസവം" പഠനപോഷണ പരിപാടി മികച്ച രീതിയിൽ നടത്തുന്നതിന് പരപ്പനങ്ങാടി ബി.ആർ.സി.യിൽ 25.09.2017ന് കൂടിയ ആസൂത്രണ യോഗത്തിൽ സ്കൂളുകൾ കണ്ടെത്തി അനുസരിച്ച് ഒ.യു.പി. സ്കൂൾ തിരൂരങ്ങാടി എ.യു.പി.എസ്. ചിറമംഗലം, എ.യു.പി.എസ്. വെളിമുക്ക്, അമാമം യു.പി.എ സ്. ചേലൂപ്പാടം, എ.യു.പി.എസ്. കൊടക്കാട് എന്നീ സ്കൂളുകളിൽ വിവരം അറിയിക്കു കയും 21.10.2017ന് മലപ്പുറം ഡയറ്റ്-ൽ നടന്ന ഏകദിന പരിശീലനത്തിൽ അധ്യാപകരെ പങ്കെടുപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ എസ്. ആർ. ജി. യോഗം ചേർന്ന് മൊഡ്യൂൾ വിനിമയം ചെയ്യുകയും പഞ്ചായത്ത് അധികൃതരെ ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീ കരിച്ച് ഒക്ടോബർ 28,29 നവംബർ 4,5 എന്നീ ദിവസങ്ങളിലായി ശാസ്ത്രാൽസവം നട ത്തി. സ്കൂളുകളിൽ ഉൽസവാന്തരീക്ഷം സൃഷ്ടിച്ചും വൃക്ഷത്തെകൾ വെച്ചു പിടി പ്പിച്ചും ശാസ്ത്ര ഗ്യാലറി നിർമ്മിച്ചും പ്രാദേശിക പരിസ്ഥിതി പ്രശ്നം ഏറ്റെടുത്തും ഈ വർഷത്തെ ശാസ്ത്രോൽസവം കുട്ടികൾക്ക് വേറിട്ട അത്ഭുതമായിരുന്നു.





















1 November 2017


ക്ലാസ്സ് ലൈബ്രറി

(എ.എം.എൽ.പി. അരയലൂർ, എ.എം.എൽ.പി. പുല്ലിൻകുന്ന്, എ.എം.എൽ.പി. കള ത്തിങ്ങൽപ്പാറ, എ.എം.എൽ.പി.എസ്. പുല്ലിൻ കുന്ന്, പി.എം.എസ്.എ.എൽ.പി.എസ്. കാച്ചടി, നവജീവൻ എൽ.പി.എസ്. കാടി, ജി.എൽ.പി.എസ്. ആനപ്പടി,)

ബി.ആർ.സി.യുടെ കീഴിലെ വിദ്യാലയങ്ങളിൽ സജീവമായ ലൈബ്രറി പ്രവർത്തനങ്ങൾ നടന്നു വരുന്നു. ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എ.യിൽ നിന്ന് ലഭ്യമായ പുസ്തകങ്ങൾ ഉപയോഗിച്ച് വിവിധ വിദ്യാലയങ്ങളിൽ ലൈബറി വണ്ടി പ്രയാണം നടത്തി.
             പരപ്പനങ്ങാടിയിലെ എ.എം.എൽ.പി.എസ്. കൊട്ടന്തല വള്ളിക്കുന്നിൽ എ.എം.എൽ.പി.എസ്. അരിയല്ലൂർ. നവജീവൻ എ.എൽ.പി.എസ്. എന്നീ ഇടങ്ങളിൽ പുസ്തകം വിതരണം ചെയ്തു. എ.എം.എൽ.പി. അരയലൂർ, എ.എം.എൽ.പി. പുല്ലിൻകുന്ന്, എ.എം.എൽ.പി. കള ത്തിങ്ങൽപ്പാറ, എ.എം.എൽ.പി.എസ്. പുല്ലിൻ കുന്ന്, പി.എം.എസ്.എ.എൽ.പി.എസ്. കാച്ചടി, നവജീവൻ എൽ.പി.എസ്. കാടി, ജി.എൽ.പി.എസ്. ആനപ്പടി, എന്നിവിടങ്ങളിൽ ക്ലാസ്സ് ലൈബ്രറി

സ്ഥാപിച്ചു.


25 October 2017

ജീവനം ജൈവ വൈവിധ്യ ശാക്തീകരണ പരിപാടി 


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ പ്രകൃതി സൗഹൃദ മനോഭാവം വളർത്തിയെടുക്കേണ്ടതുണ്ടെന്നും നമ്മുടെ ജീവന്റെ ആധാരമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ കുഞ്ഞുമനസ്സുകളിൽ വിത്തുപാകേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ് ബി ആർ സി പരപ്പനങ്ങാടിയും മലപ്പുറം സോഷ്യൽ ഫോറസ്റ്ററ്റിയും ഗവ: യു .പി .സ്കൂൾ അരിയല്ലൂരും ചേർന്ന് ജീവനം ജൈവ വൈവിധ്യ ശാക്തീകരണ പരിപാടി 27.10 -2017 തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് ഗവ: യു .പി .സ്കൂൾ അരിയല്ലൂർ വെച്ച് നടത്തി. 

ശ്രീമതി ഉഷ.ടി.(ഹെഡ്മിസ്ട്രസ്, ഗവ: യു .പി .സ്കൂൾ അരിയല്ലൂർ) സ്വാഗതം പറഞ്ഞ യോഗത്തിൽ അദ്ധ്യക്ഷൻ ശ്രീ ദാസൻ.ഇ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്) ആയിരുന്നു. ശ്രീമതി ശോഭന വി.എൻ(പ്രസിഡന്റ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്) പരിപാടി ഉദ്ഘാടനം ചെയ്തു. വിഭവ സമാഹരണ യജ്ഞം ഉദ്ഘാടനം ശ്രീ അനീഷ്.ഇ (വാർഡ് മെമ്പർ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്) നടത്തി. പദ്ധതി വിശദീകരണം ശ്രീ വിജയകുമാർ. കെ.പി (ബി.പി.ഒ. പരപ്പനങ്ങാടി) ചെയ്തു. ശ്രീ സുദർശനൻ. കെ.എസ്(അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മലപ്പുറം) മുഖ്യ പ്രഭാഷണം നടത്തി. വൃക്ഷത്തൈ വിതരണോത്ഘാടനം ശ്രീ   വി.കെ ബാലഗംഗാധരൻ  (ഉപജില്ല വിദ്യാഭ്യാസ ഓഫീസർ) ചെയ്തു. ജൈവവൈവിധ്യ പ്രദർശനോത്ഘാടനം ശ്രീ മോഹനകൃഷ്ണൻ. ടി.വി (ജില്ലാ പ്രോ ഗ്രാം ഓഫീസർ, എസ്.എസ്.എ മലപ്പുറം) നടത്തി. ജൈവവൈവിധ്യ ബോധവത്കരണ ക്ലാസ് ശ്രീ ടി. രാമൻ(റിട്ട: സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മലപ്പുറം) നടത്തി. ശ്രീ അബ്ദുസമദ്. കെ.പി (റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മലപ്പുറം), ശ്രീ ദിവാകരൻ ഉണ്ണി എൻ.പി (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മലപ്പുറം), ശ്രീ വിനയൻ പാറോൽ (പി ടി എ പ്രസിഡന്റ്), ശ്രീ ഒ സുരേഷ്(സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകളേകിയ യോഗത്തിന് ശ്രീ അജിത് കുമാർ സി.കെ (സെക്രട്ടറി,സ്കൂൾ ഹരിത ക്ലബ്ബ്) നന്ദി പറഞ്ഞു. എസ്.എസ്.എ ബയോഡൈവേഴ്സിറ്റിക്ക് ഫണ്ട് അനുവദിച്ച വിദ്യാലയങ്ങള്‍ക്കും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും വൃക്ഷത്തൈ വിതരണം നടന്നു.