25 October 2017

ജീവനം ജൈവ വൈവിധ്യ ശാക്തീകരണ പരിപാടി 


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ പ്രകൃതി സൗഹൃദ മനോഭാവം വളർത്തിയെടുക്കേണ്ടതുണ്ടെന്നും നമ്മുടെ ജീവന്റെ ആധാരമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ കുഞ്ഞുമനസ്സുകളിൽ വിത്തുപാകേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ് ബി ആർ സി പരപ്പനങ്ങാടിയും മലപ്പുറം സോഷ്യൽ ഫോറസ്റ്ററ്റിയും ഗവ: യു .പി .സ്കൂൾ അരിയല്ലൂരും ചേർന്ന് ജീവനം ജൈവ വൈവിധ്യ ശാക്തീകരണ പരിപാടി 27.10 -2017 തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് ഗവ: യു .പി .സ്കൂൾ അരിയല്ലൂർ വെച്ച് നടത്തി. 

ശ്രീമതി ഉഷ.ടി.(ഹെഡ്മിസ്ട്രസ്, ഗവ: യു .പി .സ്കൂൾ അരിയല്ലൂർ) സ്വാഗതം പറഞ്ഞ യോഗത്തിൽ അദ്ധ്യക്ഷൻ ശ്രീ ദാസൻ.ഇ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്) ആയിരുന്നു. ശ്രീമതി ശോഭന വി.എൻ(പ്രസിഡന്റ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്) പരിപാടി ഉദ്ഘാടനം ചെയ്തു. വിഭവ സമാഹരണ യജ്ഞം ഉദ്ഘാടനം ശ്രീ അനീഷ്.ഇ (വാർഡ് മെമ്പർ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്) നടത്തി. പദ്ധതി വിശദീകരണം ശ്രീ വിജയകുമാർ. കെ.പി (ബി.പി.ഒ. പരപ്പനങ്ങാടി) ചെയ്തു. ശ്രീ സുദർശനൻ. കെ.എസ്(അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മലപ്പുറം) മുഖ്യ പ്രഭാഷണം നടത്തി. വൃക്ഷത്തൈ വിതരണോത്ഘാടനം ശ്രീ   വി.കെ ബാലഗംഗാധരൻ  (ഉപജില്ല വിദ്യാഭ്യാസ ഓഫീസർ) ചെയ്തു. ജൈവവൈവിധ്യ പ്രദർശനോത്ഘാടനം ശ്രീ മോഹനകൃഷ്ണൻ. ടി.വി (ജില്ലാ പ്രോ ഗ്രാം ഓഫീസർ, എസ്.എസ്.എ മലപ്പുറം) നടത്തി. ജൈവവൈവിധ്യ ബോധവത്കരണ ക്ലാസ് ശ്രീ ടി. രാമൻ(റിട്ട: സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മലപ്പുറം) നടത്തി. ശ്രീ അബ്ദുസമദ്. കെ.പി (റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മലപ്പുറം), ശ്രീ ദിവാകരൻ ഉണ്ണി എൻ.പി (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മലപ്പുറം), ശ്രീ വിനയൻ പാറോൽ (പി ടി എ പ്രസിഡന്റ്), ശ്രീ ഒ സുരേഷ്(സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകളേകിയ യോഗത്തിന് ശ്രീ അജിത് കുമാർ സി.കെ (സെക്രട്ടറി,സ്കൂൾ ഹരിത ക്ലബ്ബ്) നന്ദി പറഞ്ഞു. എസ്.എസ്.എ ബയോഡൈവേഴ്സിറ്റിക്ക് ഫണ്ട് അനുവദിച്ച വിദ്യാലയങ്ങള്‍ക്കും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും വൃക്ഷത്തൈ വിതരണം നടന്നു.

 
 

 































21 October 2017