2 June 2017


സ്കൂൾ പ്രവേശനോത്സവം
(OUPS തിരൂരങ്ങാടി,GLPS മേലോടിപ്പറമ്പ്,ALPS കൊളക്കാട്ട്ചാലി,GLPS പരപ്പനങ്ങാടി)

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം നാട്ടിലെങ്ങും ഉണ്ടാക്കിയിട്ടുള്ള ഉണർവ് പ്രകടമാക്കുന്ന തരത്തിലാണ് ഇപ്രാവശ്യത്തെ പ്രവേശനോത്സവം ബി.ആർ.സി യിലെ എല്ലാ സ്കൂളിലും നടന്നത്. വിഭുലമായ ഒരുക്കങ്ങളാണ് എല്ലാ വിദ്യാലയങ്ങളിലും നടത്തിയത്.പൂർവ്വ വിദ്യാർത്ഥിക്കൾ,ജനപ്രതി നിധികൾ തുടങ്ങി രക്ഷിതാക്കളെയും ബഹുജനങ്ങളെയും വലിയ തോതിൽ സ്കൂളിൽ എത്തിചേ രുകയുണ്ടായി.സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു.ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള അലങ്കാരങ്ങൾ എല്ലാ വിദ്യാലയങ്ങളിലും ഒരുക്കി.
പ്രവേശനോത്സവം- പഞ്ചായത്ത്തലം
·         തിരുരങ്ങാടി  -OUPS തിരൂരങ്ങാടി
·         മൂന്നിയുർ    -GLPS മേലോടിപ്പറമ്പ്
·         ചേലേമ്പ്ര     -ALPS കൊളക്കാട്ട്ചാലി
·         പരപ്പനങ്ങാടി  -GLPS പരപ്പനങ്ങാടി
പ്രവേശനോത്സവം-ബി.ആർ.സി തലം
ജി.യു.പി.എസ് അരിയല്ലൂരിലാണ് ബി.ആർ.സി തല പ്രവേശനോത്സവം നടന്നത്.ബഹു.വള്ളിക്കുന്ന് എം.എൽ.എ ശ്രീ.അബ്ദുൾ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ തല പ്രവേശനോത്സവങ്ങളിലും പഞ്ചായത്ത് തല ബി.ആർ.സി തല പ്രവേശനോത്സവങ്ങളിലും ജനപ്രതിനിധികളുടെ സാന്നിധ്യം എടുത്തുപറയത്തക്കത്തായിരുന്നു.