30 January 2018





ട്വിന്നിംങ്ങ് പോഗ്രാം

[30.01.2018 -31.01.2018 PMSALPS KACHADI,AMLPS PALATHINGAL]





തിരൂരങ്ങാടി സർവ്വശിക്ഷാ അഭിയാന് നേതൃത്വത്തിൽ പരപ്പനങ്ങാടി ബി.ആർ. സി.ക്ക് കീഴിലുള്ള കാചടി പി.എം.എസ്.എ.എൽ.പി. സ്കൂളും പാലത്തിങ്ങൽ എ.എം. എൽ.പി. സ്കൂളും തമ്മിലുള്ള ട്വിംന്നിംങ്ങ് പ്രാഗ്രാം 30.01.2018ന് ചൊവ്വാഴ്ച കാച്ചടി സ്കൂളിൽ നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും മാഗസിൻ പ്രകാശനവും തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ റെഹീദ.കെ ടി നിർവഹിച്ചു. വിദ്യാലങ്ങൾ തമ്മിലുള്ള പരസ്പര സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുതിയ മാതൃക കൾക്ക് തുടക്കം കുറിച്ചു.
കലാപരിപാടികൾ, ക്വിസ്സ് പ്രാഗ്രാം, വ്യക്ഷത്തെ നടൽ, എന്നീ പരിപാടികൾ നടന്നു. പാലത്തിങ്ങൽ സ്കൂളിൽ നിന്നും 31.01.2018 ന് 25 കുട്ടികൾ 5 രക്ഷി താക്കൾ കാച്ചടിയിൽ നിന്നും 22 കുട്ടികൾ 6 രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.പാലത്തിങ്ങൽ സ്കൂളിൽ നിന്നും ഓരോ കുട്ടിക്കും വ്യത്യസ്തമായ വൃക്ഷത്തെ കൊടുത്ത് കുട്ടികളെ സ്വീകരിച്ചു. കാച്ചടിയിൽ നിന്നും വന്ന ഓരോ കുട്ടിയേയും മധുരപലഹാരങ്ങൾ കൊടുത്ത് സ്നേഹബന്ധത്തിൽ ഏർപ്പെട്ടു. അതിലൂടെ ഓരോ കുട്ടിയേയും ദത്തെടുക്കുകയും ചെയ്തു.
















.