29 November 2018

വിളംബരജാഥ

വിളംബരജാഥ





ഭിന്നശേഷി ദിനാചരണത്തിനോടനുബന്ധിച്ച് തിരൂരങ്ങാടി ക്ലസ്റ്ററിലെ വിളംബരജാഥ GHSS തിരൂരങ്ങാടി, OHSS തിരൂരങ്ങാടി, OUPS തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ 29-11-18 ന് നടന്നു. OHSS തിരൂരങ്ങാടിയിലെ റാലി തിരൂരങ്ങാടി മുൻസിപ്പാലിറ്റി ക്ഷേമകാര്യചെയർമാൻ ശ്രീ.ഇക്ബാൽ കല്ലിങ്ങൽ GHSS തിരൂരങ്ങാടിയുടെ റാലി പി.ടിഎ പ്രസിഡൻറ് ശ്രീ.മൊയ്തീൻ കക്കാട് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.സ്കuട്ട്,ഗൈഡ്സ്,എൻ.എസ്.എസ് ,ബുൾ ബുൾ വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവർ അണിനിരന്ന റാലിക്ക് GHSS തിരൂരങ്ങാടി പ്രധാനധ്യാപകൻ ശ്രീ.ജയരാജൻ, OHSS തിരൂരങ്ങാടി  പ്രിൻസിപ്പാൾ ശ്രീ.ബാബു, പ്രധാനധ്യാപകൻ ശ്രീ.മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ നൽകി. OUPS തിരൂരങ്ങാടി സ്കൂൾ റാലിക്ക് ഹൃദ്യമായ വരവേൽപ് നൽകി.റാലിയുടെ ബാൻഡ് മേളത്തിന് നേതൃത്വം നൽകിയത് ഭിന്നശേഷി വിദ്യാർത്ഥികളായിരുന്നത് റാലിയെ വിത്യസ്തമാക്കി.