MENU
news 2
അറിയിപ്പ്.
20 February 2019
18 January 2019
HELLO ENGLISH THEATRE CAMP [ GHS TRIKKULAM 2019 JAN 12,13 ]
സമഗ്ര ശിക്ഷാ
മലപ്പുറം.
ബി.ആർ.സി. പരപ്പനങ്ങാടി
ഹലോ ഇംഗ്ലീഷ് തിയേറ്റർ വർക്ക് ഷോപ്പ്
ജി.എച്ച്.എസ്
തൃക്കുളം
(SCHOOL
CODE:19451)
UDISE
CODE:32051200206)
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഏറ്റവും
ഫലപ്രദമായ ഇടപെടലാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ കാര്യ ക്ഷമമായ ഇടപെടലുകൾ.
ഭയരഹിതമായ ക്ലാസ്സ് റൂമുകളിൽ ഇംഗ്ലീഷ് ഭാഷ
ഉപയോഗിക്കാനും, തിയേറ്റർ സാധ്യതകൾ (നാടകം, സ്കിറ്റ്, റോൾപ്ലേ) എന്നിവ ഫലപ്രദമായി
ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിന് സാധ്യമാക്കാനുമാണ് സമഗ്ര ശിക്ഷാ കേരളം, ബി.ആർ.സി.
പരപ്പനങ്ങാടിയും, ജി.എച്ച്.എസ്. തൃക്കുളവും സംയുക്തമായി ദ്വിദിന തിയേറ്റർ വർക്ക്
ഷോപ്പ് യു.പി, എൽ.പി വിദ്യാർത്ഥികൾക്ക് വേണ്ടി സംസ്ഥാനമാകെ സംഘടിപ്പിക്കുന്നത്.
സംസ്ഥാന പരിശീലനം ലഭിച്ച ഡയറ്റ് ഫാക്കൽറ്റി നിഷ ടീച്ചർ ,രാംദാസ്.എം.കെ , സലീം.ടി
എന്നീ റിസോഴ്സ് പേഴ്സണ്സാണ് ക്യാന്പ് നിയന്ത്രിച്ചത്.
അവധി ദിനങ്ങളിലാണ് ക്യാന്പ് ക്രമീകരിച്ചിരന്നത്.41 കുട്ടികളാണ്
ക്യാന്പിൽ പങ്കാളികളായത്.വിവിധ വിദ്യാലയങ്ങളിൽ നിന്നായി 10 യു.പി അധ്യാപകർ
ക്യാന്പിൽ പങ്കെടുത്തത്.മുഴുവൻ പങ്കാളികൾക്കും പങ്കെടുത്ത അധ്യാപകർക്കും
തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഹബീബ ബഷീർ
സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കാര്യപരിപാടി
സ്വാഗതം -
ശ്രീ. മുബാറക്കലി. സി
(എച്ച്.എം.
ജി.എച്ച്.എസ്. തൃക്കുളം)
അദ്ധ്യക്ഷൻ - ശ്രീ.
വിജയകുമാർ. കെ. പി.
(ബി.പി.ഒ.,
ബി.ആർ.സി. പരപ്പനങ്ങാടി)
ക്യാന്പ്
വിശദീകരണം - ശ്രീ. രാമദാസ്. എം. കെ
(സ്റ്റേറ്റ്
റിസോഴ്സ് പേഴ്സണ്‍)
ഉദ്ഘാടനം - ശ്രീ.
എം. അബ്ദുറഹ്മാൻ കുട്ടി
(വൈസ്
ചെയർമാൻ, തിരൂരങ്ങാടി
നഗരസഭ)
നഗരസഭ)
ആശംസകൾ - ശ്രീ.
മുരളി മാസ്റ്റർ,
ശ്രീ. ഗഫൂർ മാസ്റ്റർ
ശ്രീ. ഗഫൂർ മാസ്റ്റർ
(ജി.എച്ച്.എസ്.
തൃക്കുളം)
നന്ദി - ശ്രീ.
റിയോണ്‍ ആൻറണി. എൻ.
(ട്രെയ്നർ,
ബി.ആർ.സി. പരപ്പനങ്ങാടി)
9 January 2019
HELLO ENGLISH THEATRE CAMP (2019 JAN 5,6 AT AMLPS KALATHINGALPPARA )
ഹലോ ഇംഗ്ലീഷ് തിയേറ്റർ വർക്ക്ഷോപ്പ് എൽ.പി തലം
( SCHOOL CODE:19411
UDISE CODE:32051200514 )
ഇംഗ്ലീഷ് ഭാഷയിലെ അടിസ്ഥാന ശേഷികള്‍ വികസിപ്പിക്കുന്നതിനായി പരപ്പനങ്ങാടി ബി.ആർ.സി. എൽ.പി. വിദ്യാർത്ഥികള്‍ക്കായി സംഘടിപ്പിച്ച ഹലോ ഇംഗ്ലീഷ് ക്രീയേറ്റീവ് തിയേറ്റർ വർക്ക്ഷോപ്പ് 05/01/2019, 06/01/2019 എന്നീ തിയ്യതികളിൽ കളത്തിങ്ങൽപ്പാറ എ.എം.എൽ.പി.എസ്.ൽ വച്ച് നടക്കുകയുണ്ടായി. മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. അൻവർ സാദത്ത് ശില്പതല ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ബി.ആർ.സി. അക്കാദമിക് കോ- ഓർഡിനേറ്റർ പി. നിഷ, രാംദാസ് മാസ്റ്റർ, നിസാർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.3,4 ക്ലാസ്സുകളിലെ 40 കുട്ടികളാണ് ശില്പശാലയിൽ പങ്കെടുത്തത്. വിവിധ വിദ്യാലയങ്ങളിലെ 20 അധ്യാപകർ പങ്കെടുക്കുകയുണ്ടായി. ഇംഗ്ലീഷിൽ ആശയ വിനിമയം നടതതുന്നതിനുള്ള നിരവധി അവസരങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കുകയുണ്ടായി.
സമാപനസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഷരീഫ കുട്ടശ്ശേരി, സ്ഥിര സമിതി അധ്യക്ഷൻ എം.എ. അസീസ്, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍. സുബൈദ, വാർഡ് മെന്പർ. സി.പി. സക്കീന, ബി.പി.ഒ. കെ.പി. വിജയകുമാർ, എച്ച്.എം. ഷാജി. പി. സ്കൂള്‍ മാനേജർ ആയിഷാ ബീവി എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Subscribe to:
Posts (Atom)